
വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ പ്രതീക്ഷകളെല്ലാം തെറ്റിയിരിക്കുകയാണ്. കാരണം സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. വില വർധവ് വരും ദിവസങ്ങളിലും തുടർന്നാൽ ഒരു പക്ഷെ സ്വർണം വീണ്ടും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും.
പവന് 52,920 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് പവന് 80 രൂപ കൂടി. അതോടെ ഒരു പവന്‍റെ വില 53,000 രൂപയിലേക്കെത്തി. ഗ്രാമിന്‍റെ വില 6,625 രൂപയാണ്.
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.




