HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. നാട്ടകം സ്വദേശി സുരജ് രാജാണ് പിടിയിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സൂരജ് മോ‍ർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നെന്ന് കാണിച്ച് യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ് തിങ്കളാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൂടുതൽ ശാസ്ത്രിയ തെളിവുകൾ പൊലീസിന് കിട്ടി. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. യുവതിയുമായി നേരെത്തെ പരിചയമുണ്ടായിരുന്ന പ്രതി ആ സമയത്ത് എടുത്ത ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്. പലപ്പോഴായി മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് സൂരജ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS