
മൂന്നാർ പെരിയവരയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗുണ്ടുമല സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
പെട്ടെന്ന് നെഞ്ചുവേദനയെടുക്കുന്നെന്ന് ഡ്രൈവർ പറഞ്ഞതായും തുടർന്ന് ജീപ്പ് മറിയുകയുമായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ വ്യക്തമാക്കുന്നത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിലൊരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.




