HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Green ആണ് മക്കളെ... ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു; ജില്ലാ കളക്ടറുടെ മറുപടി, വൈറൽ

ജില്ലാ കളക്ടറുടെ മറുപടി, വൈറൽ

സംസ്ഥാനത്ത് പെരുമഴയെങ്കിൽ ജില്ലാ കളക്ടർമാരുടെ പേജുകളിൽ കമന്റ് മഴയാണ്. എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യം. നാളെ അവധിയുണ്ടാകുമോ? മഴ ശക്തമായ സാഹചര്യത്തിൽ പത്തനംതിട്ടയടക്കം 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരുന്നു.  തെക്കൻ ജില്ലകളിൽ ഇന്ന് മഴയൽപ്പം മാറിയിട്ടുണ്ട്. എങ്കിലും ജില്ലാ കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കമന്റുകൾ നിറയുകയാണ്.  


രക്ഷിതാക്കളും വിദ്യാർഥികളുമാണ് കളക്ടറുടെ പേജുകളിൽ  അവധിയുണ്ടോ എന്നന്വേഷിച്ചെത്തുന്നത്. ഇതോടെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റിട്ടിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടർ. ''Green ആണ് മക്കളെ ..ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു' എന്നാണ് കളക്ടറുടെ കമന്റ്. നിരവധിപ്പേരാണ് പത്തനംതിട്ട ജില്ലാകളക്ടറുടെ ഈ കമന്റിന് മറുപടി നൽകുന്നത്. ചിലരെല്ലാം നാളെ കൂടി അവധി തരൂ എന്നഭ്യർത്ഥിക്കുമ്പോൾ മറ്റു ചിലർ കളക്ടറുടെ കമന്റിന് ലൈക്കടിക്കുന്നു. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS