HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഹോ ഗയ്സ്, അതും പോയി ഗയ്‌സ്! യൂട്യൂബിലും സഞ്ജു ടെക്കിക്ക് എട്ടിൻ്റെ പണി; വീഡിയോകൾ നീക്കം ചെയ്തു

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒൻപത് വീഡിയോകളാണ് നീക്കം ചെയ്ത‌ത്. ആവേശം സ്റ്റൈലില്‍ കാറില്‍ സ്വമിംഗ് പൂള്‍ നിർമിച്ച്‌ നിരത്തില്‍ വാഹനമോടിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. നിയംലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷനും ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി.


ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം.


ഇതിന് പിന്നാലെ എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ളവയ്‌ക്ക് സഞ്ജുവിനെ മോട്ടോര്‍ വാഹനവകുപ്പ് അയച്ചിരുന്നു. പണക്കൊഴുപ്പും അഹങ്കാരവുമാണ് ഇക്കാര്യത്തില്‍ സഞ്ജു ടെക്കിക്ക് എന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS