ബി എസ് സി നഴ്സിങ് ആണ് യോഗ്യത. ഐ സി യു, എമർജെൻസി, അർജെന്റ് കെയർ, ക്രിട്ടിക്കല്‍ കെയർ, ഓയില്‍ ആന്റ് ഗ്യാസ് നഴ്സിങ് എന്നിവയില്‍ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഡിഒഎച്ച് പാസായിരിക്കണം. അല്ലെങ്കില്‍ ഡിഒഎച്ച് ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.
താമസവും ഗതാഗതവും സൗജന്യമായിരിക്കും. വിദൂര സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുന്നതെങ്കില്‍ ഭക്ഷണവും സൗജന്യമായി ലഭിക്കും. ആഴ്ചയില്‍ 60 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. വിസയും എയർ ടിക്കറ്റും കമ്ബനി നല്‍കും. മെഡിക്കല്‍ ഇൻഷുറൻസും ലഭിക്കും. പ്രതിവർഷം ശമ്ബളത്തോട് കൂടി 30 ദിവസത്തെ അവധിയും ലഭിക്കും. 5000 എഇഡി, അതായ് 1.13 ലക്ഷം രൂപയാണ് ശമ്ബളം.
താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ വിശദമായ സിവി, ഡിഒഎച്ച് ലൈസൻസിൻ്റെ പകർപ്പ്, ഡിഒഎച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് 2024 ജൂണ്‍ 30-നോ അതിനു മുമ്ബോ അയക്കണം. ഇമെയിലിൻ്റെ സബ്‌ജക്‌റ്റ് ലൈൻ "Male Industrial Nurse to UAE" എന്നായിരിക്കണം.
സംസ്ഥാന സർക്കാരിന് കീഴില്‍ ഒഴിവുകള്‍
ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ , ജൂനിയര്‍ റസിഡന്റ്മാരെ നിയമിക്കുന്നതിനായി ജൂണ്‍ 18 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം . സീനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും (ആധാര്‍,പാന്‍കാര്‍ഡ്) സഹിതം ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജൂണ്‍ 18 ന് രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -233075
കൗണ്‍സിലർ കരാർ നിയമനം
പട്ടിവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയർ ഗൈഡൻസ് നല്‍കുന്നതിനുമായി 2024-25 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തില്‍ കൗണ്‍സിലർമാരെ നിയമിക്കുന്നു.
താത്പര്യമുള്ളവർ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ 25.06.2024 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.
നിയമന കാലാവധി ഒരു വർഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2970337. യോഗ്യത എം എ സൈക്കോളജി/ എം എസ് ഡബ്യു (സ്റ്റുഡന്റ്സ് കൗണ്‍സിലിംഗില്‍ പരിശീലനം നേടിയവരായിരിക്കണം. എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം . കൗണ്‍സിലിംഗില്‍ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗണ്‍സിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന പ്രായപരിധി
01.01.2024 ല്‍ 25 നും 45 നും മദ്ധ്യേ. 2024 ജൂണ്‍ മുതല്‍ 2025 മാർച്ച് വരെയാണ് കരാർ കാലാവധി. പ്രതിമാസം 18000 രൂപ ഹോണറേറിയം. യാത്രാപ്പടി പരമാവധി 2000 രൂപ. ആകെ ഒഴിവുകള്‍ പുരുഷൻ - 1, സ്ത്രീ - 1, ആകെ - 2 രണ്ട്. പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് വെയിറ്റേജ് മാർക്ക് നല്‍കി മുൻഗണന നല്‍കുന്നതാണ്.





