HONESTY NEWS ADS

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

ഇടുക്കി: തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയർ ടി.സി അജി വിജിലൻസ് പിടിയിൽ. തൊടുപുഴയിലെ ഒരു സ്കൂളിന്‍റെ ബിൽഡിംഗിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇടനിലക്കാരൻ മുഖേനയാണ്  അസിസ്റ്റന്റ് എഞ്ചിനീയർ കൈക്കൂലി വാങ്ങിയത്. 


അജി ബിൽഡിംഗിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടതറിഞ്ഞ് വിജിലൻസ് തന്ത്രപൂർവം കാത്തിരുന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മുട്ടത്തുള്ള ജില്ലാ വിജിലൻസ് യൂണിറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടർനടപടികൾ നഗരസഭയിൽ നടന്നുവരുന്നു.



SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS