സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയരുന്നു. ഇതോടെ വീണ്ടും 53,000 രൂപ കടന്ന് സ്വർണ വില. ഒറ്റ ദിവസം കൊണ്ട് 600 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.കുറച്ച് ദിവസമായി 5300-ത്തിനു മുകളിൽ തുടരുന്ന സ്വർണ വില ജൂൺ 18നാണ് 52000ത്തിലേക്ക് എത്തുന്നത്. അന്ന് പവന് 52960 രൂപയിൽ വ്യാപാരം നടന്നത്. തുടര്‍ന്നുള്ള ദിവസവും ഇതേ വിലയിൽ വ്യാപാരം പുരോഗമിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും 53,000 കടക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ മാസമായിരുന്നു സ്വർണവില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടന്നത്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.