HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലിയിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

അടിമാലിയിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

ഇടുക്കി അടിമാലിയിൽ ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. അടിമാലിയ്ക്ക് സമീപം കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെയാണ് നടപടി. ചട്ടങ്ങള്‍ മറികടന്നാണ് സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന്  കണ്ടെത്തിയാണ് വനംവകുപ്പ് കേസെടുത്തത്.


ഇന്നലെ വൈകുന്നേരം ആണ് സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ കാസർകോട് സ്വദേശി ബാലകൃഷ്ണനെ (62) പിടിയാന ചവിട്ടി കൊന്നത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS