HONESTY NEWS ADS

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പോക്‌സോ കേസിൽ ഇടുക്കി അണക്കര സ്വദേശി അറസ്റ്റിൽ

 

പോക്‌സോ കേസിൽ ഇടുക്കി അണക്കര സ്വദേശി അറസ്റ്റിൽ

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി അണക്കര സ്വദേശി മുത്തുകുമാർ(22) ആണ് അറസ്റ്റിലായത്. വണ്ടന്മേട് പോലീസ് ഇൻസ്‌പെക്ടർ ശ്രീ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.


കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ഒളിവിൽപോയ പ്രതിയെ തമിഴ്നാട്ടിൽ  നിന്നാണ് അറസ്റ്റ് ചെയ്തത്. വണ്ടന്മേട് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം  രണ്ടുദിവസമായി ചെന്നൈയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS