HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാറത്തോട്ടിൽ നിന്നും 25 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും പിടികൂടി; ഒരാൾ അറസ്റ്റിൽ

ഇടുക്കി: പാറത്തോട്ടിൽ നിന്നും 25 ലിറ്റർ വാറ്റ് ചാരായവും 00 ലിറ്റർ കോടയും പിടികൂടി; ഒരാൾ അറസ്റ്റിൽ

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പാറത്തോട്ടില്‍ നിന്നും  വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.  പാറത്തോട് കണ്ണാടിപ്പാറ സ്വദേശി കുന്നേൽ അരുൺ (കണ്ണൻ)  ആണ് പിടിയിലായത് .


രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നും 400 ലിറ്റർ കോടയും 25 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു. കമ്പിളികണ്ടം, പാറത്തോട് ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി തയാറാക്കിയ ചാരായമാണ് എക്‌സൈസ് പിടികൂടിയത്.  പ്രതിയെയും തൊണ്ടി മുതലുകളും തുടർനടപടികൾക്കായി തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS