HONESTY NEWS ADS

ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കി: കരിമ്പനിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്


കരിമ്പനിൽ രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വീട്ടിലെ ഗ്യാസ് സിലണ്ടർ മാറി പുതിയത് കണക്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി തീപടരുകയും സിലണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു  എന്നാണ് പ്രാഥമീക വിവരം. അപകടത്തിൽ കരിമ്പൻ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37), അമ്മ ജോളി ജോസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റികയാണ്. അപകടവിവരം അറിഞ്ഞയുടൻ ഇടുക്കി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ജോളി കരിമ്പൻ പോസ്‌റ്റോഫീസിലെ ജീവനക്കാരിയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS