HONESTY NEWS ADS

റോഡിലേക്ക് കടപുഴകി വീണ് കവുങ്ങ് മരം; റാന്നിയിൽ ബൈക്ക് യാത്രികന് തലനാരിഴക്ക് രക്ഷ

റാന്നിയിൽ ബൈക്ക് യാത്രികന് തലനാരിഴക്ക് രക്ഷ!

കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. മരങ്ങളൊടിഞ്ഞ് വീണും കെട്ടിടം തകർന്നും വിവിധ ജില്ലകളിൽ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. പത്തനംതിട്ടയിലെ റാന്നിയും മരം റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ നിന്നും ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റാന്നി തോട്ടമൺ കാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം.


കനത്ത കാറ്റിലും മഴയിലും കവുങ്ങ് മരം ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്ക് യാത്രികന്‍റെ തൊട്ടടുത്തേക്കാണ് കവുങ്ങ് ഒടിഞ്ഞ് വീണതെങ്കിലും തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവാകുകയായിരുന്നു. റാന്നി തോട്ടമൺ കാവ് ക്ഷേത്രത്തിനു സമീപമുള്ള കടയിലെ സിസിടിവിയാണ് അപകട ദൃശ്യം പതിഞ്ഞത്. രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒരു കാറിന് പിന്നിലായി പോവുകയായിരുന്ന ബൈക്കിനെ തൊട്ട് മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാർ വെട്ടിച്ച് ഒഴിവാക്കിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS