
തൊടുപുഴ പുളിയമല സംസ്ഥാനപാതയിൽ ഇടുക്കി നാരകത്തിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കട്ടപ്പനയിൽ നിന്നും ചെറുതോണിയിലേക്ക് പോകുന്ന വാഹനങ്ങൾ ഇരട്ടയാർ തങ്കമണി വഴി പോകേണ്ടതാണ്. ഗതാഗത തടസ്സം മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘം തിരിച്ചിട്ടുണ്ട്. വലിയ പാറക്കൂട്ടം റോഡിലേയ്ക്ക് പതിച്ചാൽ ചെറുവാഹനങ്ങൾ പോലും കടന്നുപോകില്ല.