
ഇടുക്കി: മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. തിരക്കേറിയ റോഡിൽ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാക്കളുടെ സാഹസിക യാത്ര. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായിരിക്കുന്നത്.




