HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചൂണ്ടയിടുന്നതിനിടെ 19 കാരി കുളത്തിൽ വീണ് മരിച്ചു

ചൂണ്ടയിടുന്നതിനിടെ 19 കാരി കുളത്തിൽ വീണ് മരിച്ചു

കരിയിലക്കുളങ്ങരയിൽ ചൂണ്ടയിടുന്നതിനിടെ പെൺകുട്ടി കുളത്തിൽവീണ് മരിച്ചു. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെയും വിജിയുടെയും മകൾ ലേഖയാണ് (19)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. 


വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. സഹോദരി: നയന പ്രസാദ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS