HONESTY NEWS ADS

Gold Rate Today: ആഭരണ പ്രേമികൾക്ക് ആശ്വാസം; രണ്ടാം ദിനവും കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം (19-07-2024)

ഇന്നത്തെ സ്വർണവില


സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് 360 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 6,815 രൂപയിലും പവന് 54,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണ വില കഴിഞ്ഞ ദിവസമാണ് കുറഞ്ഞത്. പവന് ഇന്നലെ കുറഞ്ഞത് 120 രൂപയാണ്. ജുലൈ 17നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്കായ  55000 രേഖപ്പെടുത്തിയത്. 


രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിയത്. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്. 


ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS