
കാഞ്ചിയാർ പാലാകടയില്‍ നിയന്ത്രണം നഷ്ടമായ വാഹനം വൈദ്യുത ട്രാൻസ്‌ഫോർമറിന്റെ ഇരുമ്പ് വേലിയിലേക്ക് ഇടിച്ചു കയറി. ഇന്നലെ ഉച്ചയോടെയാണ് അപകടം. മുൻപില്‍ പോയ വാഹനത്തെ മറികടക്കുന്നതിനിടയില്‍ റോഡില്‍ കിടന്ന ചരലില്‍ കയറി നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെടുകയായിരുന്നു.
മേരിക്കുളത്തു നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന മൂന്നഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ട്രാൻസ്‌ഫോർമർ നീക്കി സ്ഥാപിക്കുന്നതിനായി ഇരുമ്ബ് ചുറ്റുമതില്‍ താല്‍ക്കാലിക സംവിധാനത്തില്‍ ആയിരുന്നു സ്ഥാപിച്ചിരുന്നത് . ഇതിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. അപകടത്തില്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ആർക്കും പരിക്കുകളില്ല.