HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പൂപ്പാറയിൽ വൻ ലഹരിമരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം ഡി എം എ യും പിടികൂടി, 4 പേർ അറസ്റ്റിൽ

ഇടുക്കി പൂപ്പാറയിൽ വൻ ലഹരിമരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം ഡി എം എ യും പിടികൂടി, 4 പേർ അറസ്റ്റിൽ


ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. പൂപ്പാറ ചെമ്പാലയില്‍ വീട്ടില്‍ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു. സംഭവത്തില്‍ എറണാകുളം സ്വദേശികളായ 4 യുവാക്കളെ പിടികൂടി. എറണാകുളം വൈപ്പിൻ സ്വദേശികളായ കൈതവളപ്പിൽ ജോമോൻ(24), തിട്ടേത്തറ ആശിഷ് ഷാജി(27), കരോത്ത് അഖിൽ പ്രദീപ് (26), കല്ലുമട്ടത്തിൽ ആശിഷ് ആൻ്റണി (22) എന്നിവരാണ് അറസ്റ്റിലായത്.


ഹാഷിഷ് ഓയില്‍ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിലായാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ നിന്ന് എം ഡി എം എ യും കണ്ടെടുത്തു. 


മൊബൈല്‍ ചാര്‍ജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്. വീട് വാടകയ്‌ക്കെടുത്ത് നാല് ദിവസം മുമ്പാണ് ഇവര്‍ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനാണ് വന്നതെന്നായിരുന്നു നാട്ടുകാരോട് ഇവര്‍ പറഞ്ഞിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നര്‍കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS