HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി; ആടുകളെ ആക്രമിച്ചു

ഇടുക്കി: ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി; ആടുകളെ ആക്രമിച്ചു

ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ വീണ്ടും പുലിയിറങ്ങി. ഹെലിബറിയ എസ്‌റ്റേറ്റിലെത്തിയ പുലി പുതുവൽ സ്വദേശി ഫിലിപ്പോസിന്റെ രണ്ട് ആടുകളെ ആക്രമിച്ചു. ശബ്ദ്‌ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. 


പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ആടുകളെ ആക്രമിച്ചത് പുലിയാണെന്ന് വ്യക്തമായത്. ഒരുമാസം മുമ്പ് മേഖലയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. വീണ്ടും മേഖലയിൽ പുലിയിറങ്ങിയതിൻ്റെ ആശങ്കയിലാണ് പ്രദേശവാസികൾ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS