HONESTY NEWS ADS

കോട്ടയത്ത് മഴയ്ക്കൊപ്പം കനത്ത കാറ്റ്; മരങ്ങൾ കടപുഴകി, വ്യാപക നാശനഷ്ട്ടം

കോട്ടയം ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം

കോട്ടയം ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്‌റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം- ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.


കുമരകം- ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകൾക്കു മുകളിലേക്കാണു മരം വീണത്. റോഡിൽ ഗതാഗത തടസ്സമുണ്ട്. വാഴുർ- ചങ്ങനാശേരി റോഡിൽ ചമ്പക്കര പള്ളിക്കു സമീപം കുറ്റൻ മരം റോഡിലേക്കു വീണു. ഇവിടെയും റോഡിൽ ഗതാഗത തടസ്സമുണ്ട്. അഗ്നിരക്ഷാസേന മരം വെട്ടി നീക്കുന്നു.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS