HONESTY NEWS ADS

ഇടുക്കിയിൽ റവന്യു ഭൂമി വനഭൂമിയാക്കാൻ വ്യാജരേഖ; 22ന് ഡൽഹിയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ ചീഫ് സെക്രട്ടറിയുൾപ്പെടെ പങ്കെടുക്കണമെന്ന് നിർദേശം, സുപ്രീം കോടതി കേസ് 24ന് പരിഗണിക്കും

ഇടുക്കിയിൽ റവന്യു ഭൂമി വനഭൂമിയാക്കാൻ വ്യാജരേഖ

ഇടുക്കിയിലെ 2 ലക്ഷത്തിലധികം ഏക്കർ റവന്യൂ ഭൂമി വനഭൂമിയാക്കാൻ വ്യാജ രേഖ ചമച്ചെന്ന കേസിൽ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി (സിഇസി) 22നു ഡൽഹിയിൽ ഉന്നതതലയോഗം വിളിച്ചു.


സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഇടുക്കി കലക്ടർ, ഡിഎഫ്‌ഒ എന്നിവർ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. സിഇസി മുൻപു കോടതിക്കു സമർപ്പിച്ച റിപ്പോർട്ട് തെറ്റായതിനാൽ അതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ലൈഫ് എന്ന സംഘടനയ്ക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പും അറിഞ്ഞാണ് കൃത്രിമ രേഖ ചമയ്ക്കൽ എന്നാണു പരാതി.


ഏതു രേഖകളാണു യഥാർഥമെന്നു സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്നു സുപ്രീം കോടതി ഏപ്രിൽ 15ന് ആവശ്യപ്പെട്ടിരുന്നു. രേഖകളിൽ വനഭൂമി കാണിച്ചിരിക്കുന്നതായി അമിക്കസ് ക്യൂറി കെ. പരമേശ്വർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി കേസ് വീണ്ടും 24നു പരിഗണിക്കും. അതിനു മുന്നോടിയായിട്ടാണ് സിഇസിയുടെ ഉന്നതതലയോഗം.


15, 720 ഏക്കർ റിസർവ് വനമെ ന്നാണ് 1897ലെ സർക്കാർ ഗസറ്റിൽ പറയുന്നതെങ്കിലും 15,720 എന്നതിനു മുന്നിൽ 2 എന്ന അക്കം കൂടി ചേർത്ത് 2,15,720 എന്നാക്കി കൃത്രിമരേഖ ചമച്ചു എന്നാണ് ആരോപണം. സർക്കാർ ഗസറ്റിലെ പേജ് നമ്പർ 1392 എന്നതിനു പകരം 1932 എന്ന് ആക്കിയിട്ടുണ്ടെന്നും കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പറയുന്നു. തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സിലെ രേഖകളാണ് അസോസിയേഷൻ തെളിവുകളായി ഹാജരാക്കിയിട്ടുള്ളത്. കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ വർഗീസിനോടും എതിർകക്ഷികളോടും 22നു ള്ള യോഗത്തിൽ പങ്കെടുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.


SMART BAZZAR KUMILY


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS