HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

രഹസ്യ വിവരം കിട്ടി വീട് പരിശോധിക്കാനെത്തി, അകത്ത് കയറിയതും ആക്രമണം; എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ

എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ

കൊല്ലത്ത് വീട് പരിശോധനയ്ക്കെത്തിയ ചാത്തന്നൂർ എക്സൈസ് സംഘത്തെ ആക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. ആദിച്ചനല്ലൂർ  മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടയിൽ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാർ എസ് സംഘത്തിനും നേരെയാണ് ജോൺ ആക്രമണം നടത്തിയത്.


പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ അക്രമസക്തനാകുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിച്ചു. ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം എക്സൈസ് സംഘം വീട് പരിശോധന പൂർത്തിയാക്കി. തുടർന്ന് ചാത്തന്നൂർ പൊലീസിന് പ്രതിയെ കൈമാറി. അക്രമത്തിൽ പരിക്കേറ്റ ഉദ്യാഗസ്ഥർ ചാത്തന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടി.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS