HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

IPC,CRPC, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ


രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ഐ.പി.സി., സി.ആർ.പി.സി., ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും( BNS) സി.ആർ.പി.സി.ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും(BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ്(BSA) നിലവിൽ വന്നത്.


അർധരാത്രി മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമ പ്രകാരമാണ്. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പഴയ നിയമപ്രകാരം തന്നെയാണ് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS