HONESTY NEWS ADS

ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി; തിരിച്ച് ഇറങ്ങാൻ കഴിയാതെ കിടക്കുന്നത് ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയ 27 വാഹനങ്ങൾ

ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി; തിരിച്ച് ഇറങ്ങാൻ കഴിയാതെ കിടക്കുന്നത് ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയ 27 വാഹനങ്ങൾ

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കർണാടകത്തിൽ നിന്ന് എത്തിയ 40 അംഗ സംഘത്തിൻറെ 27 വാഹനങ്ങൾ നെടുംകണ്ടത്തിന് സമീപം പുഷ്പകണ്ടത്തെ മലമുകളിലേയ്ക്ക് പോയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി മലമുകളിൽ എത്തിയപ്പോൾ കനത്ത മഴപെയ്തു. മുൻപരിചയം ഇല്ലാത്തതിനാൽ കനത്ത മഴയിൽ വാഹനം ഇറക്കിക്കൊണ്ട് വരാൻ പറ്റാത്ത സാഹചര്യം ആയി. തുടർന്ന്  ഇവർ മലയുടെ താഴെ  നടന്നെത്തി പ്രദേശവാസികളോട് സഹായം തേടി. എന്നാൽ കനത്ത മഴ ആയതിനാൽ പ്രദേശവാസികൾ ഇവർക്ക് സമീപത്തെ റിസോർട്ടുകളിൽ  താമസ സൗകര്യം ഒരുക്കി നൽകി.  


ഇന്ന് രാവിലെ ഉടുമ്പൻചോല മോട്ടോർവാഹന വകുപ്പിൽ നാട്ടുകാർ വിവരം അറിയിച്ചു. ഇതേതുടർന്ന്  ഓഫീസിൽ നിന്നും ജീവനക്കാർ സ്ഥലത്തെത്തിവാഹനങ്ങൾ താഴേക്ക് ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മഴക്കാലത്തേക്ക് പ്രദേശത്തേക്ക് ട്രെക്കിങ് ഉൾപ്പെടെയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇത്തരത്തിൽ വാഹനങ്ങൾ ആയി പോവുകയും മലയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തത്. 



GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS