
ഇടുക്കി പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷ് ( 37) മരിച്ചത് . രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. രാജേഷ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങിപോവുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും