ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; വീടിന്റെ കതക്‌ തകർത്തു, വ്യാപക കൃഷിനാശം

ഇടുക്കി ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയിൽ  ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിൻറെ കതക്‌ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിലാണ് തകർത്തത്.


ആൾത്താമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്. പ്രദേശത്ത് ആർആർടി സംഘം നിരീക്ഷണം നടത്തുന്നുണ്ട്.



SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS