HONESTY NEWS ADS

കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; കൊലപാതകം സ്നേഹിതയെ കളിയാക്കിയതിലുള്ള വൈരാ​ഗ്യം

ഇടുക്കി: സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളില്‍ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍.


കളമശേരി എച്ച്എംടി ജംക്ഷനില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളില്‍ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. ഇടുക്കി രാജകുമാരി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.


മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കളമശേരി ഗ്ലാസ്ഫാക്ടറി നഗര്‍ ചാമപ്പറമ്പില്‍ മിനൂപിനെ (തൊപ്പി35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി.


പ്രതിയുടെ സ്നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റർ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് പട്ടാപ്പകൽ നാടിനെ നടുക്കിയ കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.  ശനിയാഴ്ച സര്‍വീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനില്‍ വെച്ചാണ് അക്രമം നടന്നത്. മിനൂപ് ബസ്സില്‍ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നു. ഇതിനുശേഷം എച്ച്.എം.ടി. കവലക്കടുത്തുള്ള ജുമാമസ്ജിന് സമീപത്തെ റോഡിലൂടെ അനീഷിനെ കുത്തിയ കത്തിയുമായി പ്രതി മൂലേപ്പാടം ഭാഗത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു


അനീഷിന്റെ നെഞ്ചിനാണു കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയില്‍ കയ്യിനും കഴുത്തിനും മുറിവേറ്റു. ബസിനകത്തു കുത്തേറ്റുവീണ അനീഷിനെ ഉടന്‍തന്നെ ഡ്രൈവറും മറ്റുള്ളവരും ഓട്ടോറിക്ഷയില്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ബസില്‍ യാത്രക്കാരായി 4 സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്.


എച്ച്എംടി ജംക്ഷന്‍ ജുമാമസ്ജിദിനു സമീപം ബസ് നിര്‍ത്തിയ ഉടന്‍ മിനൂപ് പിന്‍വാതിലിലൂടെ കത്തിയുമായി ഓടിക്കയറുകയായിരുന്നു. കുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടയില്‍ പ്രതി തള്ളിവീഴ്ത്തിയ യാത്രക്കാരിക്കും പരുക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അനീഷിനെ കുത്തിയ ശേഷം മിനൂപ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവികളില്‍ നിന്നു പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണു മിനൂപിനെ കുടുക്കിയത്. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനായി മിനൂപ് എത്തിയ ഇരുചക്രവാഹനവും അക്രമം നടന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃക്‌സാക്ഷിയായ യാത്രക്കാരന്റെ മൊഴിയില്‍ പൊലീസ് കേസെടുത്തു.


ഹിദായത്ത് ഗ്രൂപ്പിന്റെ അസ്ത്ര ബസിലെ കണ്ടക്ടറാണ് അനീഷ്. കാക്കനാട് നിന്ന് സര്‍വീസ് നടത്തുന്ന ബസ് ശനിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് എച്ച്.എം.ടി. കവലയില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ് പതിവ്. ഇവിടെ അനീഷ് ബസ്സില്‍നിന്ന് യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുമ്പോഴാണ് മാസ്‌ക് ധരിച്ചെത്തിയ പ്രതി കത്തിയുമായി ഓടിക്കയറി അനീഷിന്റെ നെഞ്ചില്‍ കുത്തിയത്. വീണ്ടും കുത്താനുള്ള പ്രതിയുടെ ശ്രമത്തെ അനീഷ് തടുത്തതോടെ കയ്യിലും കഴുത്തിലും മുറിവേറ്റു. അനീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റത്തില്‍ പീറ്റര്‍ – ലിസി ദമ്പതികളുടെ മകനാണ് അനീഷ് . അവിവാഹിതനാണ്. ഏക സഹോദരന്‍ അജിത്.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS