
ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് മേഖലയെ സംരക്ഷിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിയമത്തിൽ ഇളവ്ആവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള ഇന്ന് സ്ഥാപനങ്ങൾ അടച്ചിട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ അവസാനിക്കും. ഓട്ടോമൊബൈൽ ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കാനുള്ള നടപടികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ,ജനറൽസെ ക്രട്ടറി നസീർ കള്ളിക്കാട് എന്നിവർ അറിയിച്ചു.