സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്‍ വില 240 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,840 രൂപയാണ്. ഗ്രാം വിലയില്‍ 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6480 രൂപ.
ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ വർധിച്ച് 5,360 രൂപയിലെത്തി. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. കഴിഞ്ഞ ദിവസം ഉയർന്ന സ്വർണ വില ഇന്നും ഉയരുകയായിരുന്നു.
ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 17 - നായിരുന്നു. 55,000 രൂപ. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപെടുത്തിയത്ത് ജൂലൈ 26- നായിരുന്നു 50,400 രൂപ. അമേരിക്കയിൽ ഓഹരി, കടപ്പത്ര വിപണികളുടെ തളർച്ച സ്വർണ നിക്ഷേപ പദ്ധതികൾക്ക് സ്വീകാര്യത കൂട്ടിയതോടെ രാജ്യാന്തര വില ഉയരുകയാണ്.