HONESTY NEWS ADS

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക്

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക്

കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.


കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി. 


SUNRISE AUTOMOLIES KATTAPPANA

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS