HONESTY NEWS ADS

പാലാ- തൊടുപുഴ റോഡിൽ വാഹനാപകടം; കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം.

പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ്‌ (38), അന്തിനാട് സ്വദേശി ജോമോൾ ബെന്നി (35) എന്നിവരാണ് മരിച്ചത്. മുണ്ടാങ്കൽ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേ​ഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. സ്കൂട്ടർ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്. 


ഒരു സ്കൂട്ടറിൽ ഉണ്ടായിരുന്നത് മേലുകാവ് സ്വദേശി ധന്യ സന്തോഷും രണ്ടാമത്തെ സ്കൂട്ടറിൽ ഉണ്ടായിരുന്നത് അന്തിനാട് സ്വദേശിയായ ജോമോൾ ബെന്നിയും മകൾ അന്നമോളുമായിരുന്നു. പരിക്കേറ്റ അന്നമോൾ ചികിത്സയിലാണ്. പാലാ സെന്റ്. തോമസ് ടിടിഇ കോളേജിലെ വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS