
ഇടുക്കി ജില്ലയിൽ ശക്തമായ മഴ മൂലവും മറ്റ് ദുരന്ത കാരണങ്ങളാലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണ്. ദൂരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം നടത്തുന്നത് സാധിക്കില്ലാത്തതിനാൽ ഈ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
മേൽ സാഹചര്യത്തിൽ, ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 02-08-2024 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
1. GHSS ഖജനാപ്പാറ, രാജകുമാരി വില്ലേജ്, ഉടുമ്പൻചോല താലൂക്ക്
2. GHS ചിത്തിരപുരം, പള്ളിവാസൽ വില്ലേജ്, ദേവികുളം താലൂക്ക്
മേൽ അവധി മൂലം നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.