HONESTY NEWS ADS

അച്ഛനൊപ്പം ഇരുന്ന കുട്ടി സ്കൂട്ടർ ആക്സിലേറ്റർ തിരിച്ചു, ഇടിച്ച് കയറിയത് തുണിക്കടയിലേക്ക്, അത്ഭുതകരമായ രക്ഷ

നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം.


ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. വണ്ടിയിലുണ്ടായിരുന്ന ആളുകളും കടയിലുണ്ടായിരുന്ന ആളുകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 


ഹരിപ്പാടുളള ഫിദ ടെക്സ്റ്റൈൽസിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുണികൾ വാങ്ങാനെത്തിയതായിരുന്നു ഭർത്താവും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം. ഭർത്താവും കുട്ടിയും വണ്ടിയിലിരിക്കുകയായിരുന്നു. ഭാര്യ കടയിലേക്ക് കയറി തുണികൾ നോക്കുന്നതിനിടെ വണ്ടിയിലിരുന്ന കുട്ടി സ്കൂട്ടറിന്റെ ആക്സിലേറ്റർ തിരിച്ചതാണ് വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുകയറാൻ കാരണമായത്.


ഓണം വിപണിക്ക് വേണ്ടി കൊണ്ടുവന്ന തുണികെട്ടുകൾ കടയിൽ നിരത്തിവെച്ചിരുന്നു. ഭാര്യയെയും ഇടിച്ച് തുണിക്കെട്ടിലേക്ക് വാഹനം ഇടിച്ചുകയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് കടയിലുണ്ടായിരുന്നവരടക്കം എല്ലാവരും രക്ഷപ്പെട്ടത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS