HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കുടം മുതിരപ്പുഴ സ്വദേശി ശ്യാം ദാസാണ് മരിച്ചത്. മാങ്കടവ് അമ്പലത്തിന്റെ പാലത്തിന് സമീപത്തെ പുഴയില്‍ രണ്ട് ദിവസം മുന്‍പ് മീന്‍ പിടിക്കാനെത്തിയിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ പുഴക്കരയില്‍ നിന്നും യുവാവിന്റെ ഇരുചക്രവാഹനവും ചെരുപ്പും കണ്ടെത്തി. ഇതോടെയാണ് ശ്യാംദാസ് പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടതായി സംശയം ഉയര്‍ന്നത്.


പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിമാലി ഫയര്‍ ഫോഴ്‌സ് ,സ്‌കൂബ സംഘമെത്തി ഇന്നലെ  പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് പാലത്തിന് സമീപം  മൃതദേഹം പുഴയിൽ  പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി മാറ്റി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS