HONESTY NEWS ADS

 HONESTY NEWS ADS


നക്ഷത്രഫലം 2024 സെപ്തംബർ 15 മുതൽ 21 വരെ

 

നക്ഷത്രഫലം 2024 സെപ്തംബർ 15  മുതൽ 21  വരെ

സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം. ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്. ഫോൺ   96563 77700


🔴അശ്വതി:   ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. കാലാവസ്ഥാ ജന്യരോഗങ്ങള്ക്ക് സാധ്യത. 


🔴ഭരണി: ഒന്നിലധികം മാര്ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും. 


🔴കാർത്തിക:  ഗുണഫലങ്ങള്  അനുഭവത്തില് വരും.  ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകർക്കും അനുകൂലഫലങ്ങള് പ്രതീക്ഷിക്കാം. 


🔴രോഹിണി:  യാത്രകള് വേണ്ടിവരും. ബന്ധുക്കളുടെ പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. 


🔴 മകയിരം: ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്തുവാൻ  സാധിക്കും. 


🔴തിരുവാതിര:   അന്യരെക്കൊണ്ടുള്ള അനുഭവഗുണം ലഭിക്കും ,  ജീവിതസുഖം വര്ധിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 


🔴പുണർതം: ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീര്ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്ന്ന അംഗങ്ങള്ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും. 


🔴പൂയം:  വിദ്യാര്ഥികള്ക്ക് ഉയര്ന്നവിജം. മാനസികമായി നിലനിന്നിരുന്ന സംഘര്ഷം അയയും. ഒന്നിലധികം തവണ യാത്രകള് വേണ്ടിവരും. വിശ്രമം കുറയും. വാക്കുതര്ക്കങ്ങളിലേര്പ്പെടും .  പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സഹോദരങ്ങള്ക്കായി പണച്ചെലവുണ്ടാകും. 


🔴ആയില്യം:     അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് വിജയം. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്ധിക്കും. അശ്രദ്ധ വര്ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. കാര്യവിജയം നേടും. 



🔴മകം :  മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള് മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്ത ജോലികള് പൂര്ത്തീകരിക്കും. ശാസ്ത്രവിഷയങ്ങളില് താല്പര്യം വര്ധിക്കും. ലഹരിവസ്തുക്കളില് ആസക്തിയേറും. 


🔴പൂരം:  പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക . അഭിമാനക്ഷതം സംഭവിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാവും . ഉത്തമ സന്താനയോഗമുള്ള കാലമാണ്. 


🔴ഉത്രം:   സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്. 


🔴അത്തം:  പുതിയ സംരംഭങ്ങളില് വിജയങ്ങൾ ഉണ്ടാവും.  യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. 


🔴ചിത്തിര:. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും. തൊഴില്രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 


🔴ചോതി:  ബന്ധുക്കൾ വഴി  കാര്യലാഭം. പ്രധാന ദേവാലയങ്ങളില് വഴിപാട് കഴിക്കുവാനവസരം. കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.


🔴വിശാഖം:  മത്സരപ്പരീക്ഷകള്, ഇന്റര്വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്ക്ക് വിജയം. ദേഹസുഖം വര്ധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. ഗൃഹനിര്മാണത്തില് പുരോഗതി. 


🔴അനിഴം:  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്മൂലം ആപത്തില്പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. 


🔴തൃക്കേട്ട:  വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. 



🔴മൂലം: വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. സമ്മാനങ്ങള് ലഭിക്കുവാന് ഇടയുള്ളവാരമാണ്. 


🔴പൂരാടം:  ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. പ്രണയസാഫല്യമുണ്ടാകും. 


🔴ഉത്രാടം:   തൊഴില്പരമായ യാത്രകള് വേണ്ടിവരും. അതിനാല്ത്തന്നെ ക്ഷീണം വര്ധിക്കും. വിവാഹനിശ്ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. 


🔴തിരുവോണം: അനവസരത്തില് അഭിപ്രായപ്രകടനം നടത്തി അന്യരുടെ വെറുപ്പ് സമ്പാദിക്കും. പൊതുവില് വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഭൂമി വില്പ്പന  വാക്കുറപ്പിക്കും. 


🔴അവിട്ടം:   കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള് ചിലപ്പോള് ഉപേക്ഷിക്കേണ്ടതായി വരാം. ബന്ധുജന ഗുണം വർധിക്കും. സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. 


🔴ചതയം: ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. എന്നാല് അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില് വിജയം. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം. 


🔴പൂരുട്ടാതി: സാമ്പത്തികവിഷമതകള് ശമിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 


🔴ഉത്രട്ടാതി:  . കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 


🔴രേവതി:  ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. കര്ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം പരിശ്രമിച്ചു മാത്രമേ കാര്യങ്ങൾ  സാധിക്കുകയുള്ളു.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS