HONESTY NEWS ADS

ബസിനുള്ളിൽ മോഷണശ്രമം; രണ്ട് യുവതികൾ അറസ്റ്റിൽ

ബസിനുള്ളിൽ മോഷണശ്രമം; രണ്ട് യുവതികൾ അറസ്റ്റിൽ

ബസ്സിനുള്ളില്‍ വച്ച്‌ വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന സ്വദേശികളായ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30), പാർവതി (25) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ബസ് മണർകാട് ബസ്റ്റോപ്പില്‍ എത്തിയ സമയം ബസ്സിലെ യാത്രക്കാരിയായ മാനന്തവാടി സ്വദേശിനിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.


സംഭവമറിഞ്ഞ് മണർകാട് പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അനു ശിവ ചിങ്ങവനം, തൃശൂർ വെസ്റ്റ്, അഞ്ചല്‍, നെയ്യാർ, എന്നീ സ്റ്റേഷനുകളിലും പാർവതി ചിറയൻകീഴ്, കോന്നി, പത്തനംതിട്ട, ഹോസ്ദുർഗ്, അടൂർ, കുളത്തൂപ്പുഴ ഹില്‍പാലസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS