HONESTY NEWS ADS

തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ സ്വകാര്യ ബസിലേയ്ക്ക് ഇടിച്ച് കയറി, പരിക്ക്

തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ സ്വകാര്യ ബസിലേയ്ക്ക് ഇടിച്ച് കയറി, പരിക്ക്

തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ മുട്ടം കോടതിക്കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ച്‌ കയറി. ദിശതെറ്റിയെത്തിയ കാർ കണ്ട് ബസ് ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്തതോടെ ബസിന് പിന്നില്‍ സ്‌കൂട്ടറും ഇടിച്ചു.


കാർ ഡ്രൈവർക്കും സ്‌കൂട്ടർ യാത്രികനും പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ച്‌ കയറിയത്. കാറിനും ബസിനും കേടുപാടുകളുണ്ടായി. ബസിന്റെ പിന്നില്‍ ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടർന്ന് തൊടുപുഴ മൂലമറ്റം പാതയില്‍ 15 മിനിട്ടോറ്ളംറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മുട്ടം പൊലീസെത്തി വാഹനങ്ങള്‍ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


HIGHRANGE HYPERMART


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS