HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതി; വെള്ളനാട് ശശി അറസ്റ്റില്‍

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തു.

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തു. ആര്യനാട് പൊലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടുകടയില്‍ 'ഊണ്‍ റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ എന്നയാളുടെ കടയിലായിരുന്നു സംഭവം. അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തര്‍ക്കം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് എട്ടുവയസ്സുകാരനെ അടിച്ചത്.


എന്നാല്‍ മര്‍ദ്ദിച്ചെന്ന ആരോപണം വെള്ളനാട് ശശി നിഷേധിച്ചു. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ വാഹനത്തിന്റെ താക്കോല്‍ സ്ത്രീ കൊണ്ടുപോയെന്നുമാണ് വിവരം തേടിയപ്പോള്‍ വെള്ളനാട് ശശി റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചത്. ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിമാറ്റി. റോഡിലാണ് സ്ത്രീ ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഗ്രസുകാരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാല്‍ 2,000 രൂപ മാത്രമെ നല്‍കാനാവു എന്ന പറഞ്ഞതിലെ വിരോധമാണ് തര്‍ക്കത്തിലും അക്രമത്തിലും കലാശിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS