ചെറുതോണി ഭാഗത്തുനിന്നു വരികയായിരുന്ന ടിപ്പർ ലോറിയെ അമിതവേഗതയിൽ മറികടന്നെത്തിയ മറ്റൊരു കാറാണ് അപകടത്തിന് വഴിവെച്ചത്. ഈ സമയം എതിർദിശയിൽ നിന്ന് മറ്റൊരു കാർ വരുന്നുണ്ടായിരുന്നു. മുൻപിൽ അപ്രതീക്ഷിതമായി കടന്നുവന്ന കാറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ നേരെ ടിപ്പർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർക്കും പരിക്കേറ്റു. മുൻസീറ്റിൽ കുടുങ്ങിയ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ശബ്ദം കേട്ടെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


