
അടിമാലി കുമളി ദേശീയപാതയിൽ കരിമ്പന് സമീപം മഞ്ഞപ്പാറയിലാണ് സ്ഫോടനം ഉണ്ടായത്. ടയർ കട്ട ചെയ്യുന്ന സ്ഥാപനത്തിലെ വാട്ടർ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
സ്ഥാപനത്തിലെ രണ്ടു ജോലിക്കാരും ഉടമ ശ്രീകുമാറും കെട്ടിടത്തിന് പുറത്തിരുന്ന് ജോലി ചെയ്യുകയായിരുന്നു. സ്റ്റീമർ ഇരുന്ന കെട്ടിടം പൂർണ്ണമായും തകർന്നു. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമീക വിവരം.ഇടുക്കിയിലെ അഗ്നിശമന സേനയും, പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


