എസ് .എൻ.ഡി.പി. കഞ്ഞിക്കുഴി ശാഖാ യോഗത്തിന്റെ കീഴിൽ ഉള്ള ശിവസുബ്രമണ്യസ്വാമി ക്ഷേത്രത്തിലാണ് ഡിസംബർ 22 മുതൽ 27 വരെ നടക്കുന്ന തിരു ഉത്സവത്തിന് കൊടിയേറിയത്, ക്ഷേത്രം ഭാരവാഹികൾ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നടന്ന കൊടിയെറ്റ് കമർമ്മങ്ങൾക്ക് വൈദിക ശ്രേഷ്ടൻ പുരുക്ഷോത്തമൻ ശാന്തികൾ, ബ്രഹ്മശ്രീ സുമിത്ത് ശാന്തികൾ, വിജീഷ് ശാന്തി എന്നിവർ മുഖ്യ കാർമികത്വവഹിച്ചു.
ഉത്സവത്തോട് അനുബന്ധിച്ച് അമ്യൂസ്മെന്റ് പാർക്ക് ഉൾപ്പെടെ വിനോദ ഉപാതികൾ സജ്ജികരിച്ചിട്ട് ഉണ്ട്എന്നും ഏവരെയും ക്ഷേത്രസന്നിധിയിലേയ്ക്ക് സാദരം കക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. 22 മുതൽ നടക്കുന്ന തിരു ഉത്സവത്തിൽ ക്ഷേത്രാ ആചാര ചടങ്ങുകൾക്ക് പുറമെ 27-ാം തിയതി പകൽ പ്പൂര ഹോഷയാത്രയും തുടർന്ന് തിരുആറാട്ട് ഓടെ ഉത്സവത്തിന് കൊടി ഇറങ്ങും. 27 ന് വൈകിട്ട് 8 മണിക്ക് കോട്ടയം കമ്യൂണിക്കെഷന്റെ ഗാനമേളയും അരങ്ങ് ഉണർത്തും. പരിപാടികൾക്ക് ക്ഷേത്രം പ്രസിഡൻറ് സജീവ് ഈട്ടിക്കൽ , സെക്രട്ടറി സുനിൽ മുല്ലപറമ്പിൽ ,ചന്ദ്രൻകുട്ടി, പൊങ്ങംപാറ, പ്രസാദ് ഇലവുങ്കൽ, ഷിബു മുണ്ട പ്ലാക്കൽ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


