HONESTY NEWS ADS

Electro Tech Nedumkandam

 

Gold Price Today: എങ്ങോട്ടാണ് 'പൊന്നേ; ഈ കുതിപ്പ്..? സർവ്വകാല റെക്കോർഡിൽ സ്വർണവില,ഇന്നത്തെ നിരക്ക്(24-09-2024)

ALLEN HABOUR

സംസ്ഥാനത്തെ സ്വർണവില(kerala gold price) തുടർച്ചയായി കുതിച്ചുയരുകയാണ്. സർവ്വകാല റെക്കോർഡിലാണ് ഇന്ന് സ്വർണവില എത്തി നിൽക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോയത്. ഒരു ഗ്രാം സ്വർണത്തിന് 7000 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില. 


സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. 

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS