HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി സൂക്ഷിച്ച 4.5 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: നെടുംകണ്ടതിന് സമീപം കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി സൂക്ഷിച്ച 4.5 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ


ഇടുക്കി ചതുരംഗപാറയ്ക്ക് സമീപം ആടുകിടന്താൻ മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച  ഉണക്ക കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. തമിഴ്നാട് സ്വദേശികളായ കാർത്തിക്, നിതീഷ്കുമാർ, ഗോകുൽ പാണ്ഡി സുരേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും 4.530 കിലോ കഞ്ചാവ് കണ്ടെടുത്തു. 


തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തി കൊണ്ട് വന്നതാണ് കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അടിമാലി നാർക്കോട്ടിക് എൻഫോഴ്സസ്മെന്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തമിഴ് നാട്ടുകാരായ പ്രതികൾ അവിടെ കൊലപാതക, കഞ്ചാവ്, അടിപിടി, വാഹനമോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന്. ഇവരെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് മൂവരും പിടിയിലായത്.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA