HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഓസ്ട്രേലിയയിൽ ആദ്യമായൊരു മലയാളി മന്ത്രി; ഇന്ത്യയ്ക്കും അഭിമാനമായി ജിൻസൺ

ഓസ്ട്രേലിയയിൽ ആദ്യമായൊരു മലയാളി മന്ത്രി; ഇന്ത്യയ്ക്കും അഭിമാനമായി ജിൻസൺ

കോട്ടയം സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിൻസണും ഇടം നേടിയത്.


ഓസ്‌ട്രേലിയൻ പ്രാദേശിക സർക്കാരിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകതയുമുണ്ട്. കോട്ടയം മൂന്നിലവ് പുന്നത്താനിയിൽ ജിൻസൺ ആൻ്റോ ചാൾസാണ് നോർത്തേൺ ടെറിറ്ററി മന്ത്രിയായത്. ഭിന്നശേഷി, കലാ, സാംസ്കാരിക വകുപ്പുകളുടെ ചുമതലയാണ് ജിൻസണുള്ളത്. ആന്‍റോ ആന്‍റണി എം.പിയുടെ സഹോദരപുത്രനായ ജിൻസൺ, ലേബർ പാർട്ടി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്. 


2011-ൽ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോർത്ത് ടെറിറ്ററി സർക്കാരിന്‍റെ ടോപ്പ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും നോർത്തേൺ ടെറിറ്ററിയിൽ നിന്ന് ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ സാൻഡേഴ്‌സൺ മണ്ഡലത്തിൽനിന്നാണ് ജിൻസൺ വിജയിച്ചത്.


HEAVEN FASHION DESIGNING

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA