HONESTY NEWS ADS

അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കും, അതുവരെ ആരും മാറുന്നുമില്ല,ആരും ചേരുന്നുമില്ല; എ കെ ശശീന്ദ്രൻ

എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ

എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്നും പുറത്ത് വരുന്നത് ഭാവനകൾ മാത്രമാണെന്നും എ കെ ശശീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു. മന്ത്രി മാറ്റം ചർച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വശവും ആലോചിച്ചേ പ്രസിഡൻ്റ് തീരുമാനം എടുക്കൂ. തീരുമാനം വരും വരെ ആരും മാറുന്നുമില്ല, ആരും ചേരുന്നുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.


ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിച്ചത്. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കുമെന്നും ഇതോടെ ധാരണയായി. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS