HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി ബസ് ജീവനക്കാര്‍

ഇടുക്കി: വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി ബസ് ജീവനക്കാര്‍

ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് റോഡില്‍ കിടന്ന ദമ്പതികളെ രക്ഷിച്ച്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ സി.എം.എസ് ബസിലെ ജീവനക്കാർ. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തുന്ന സി.എം.എസ് ബസിലെ ഡ്രൈവർ അഭിലാഷ് പീറ്റർ, കണ്ടക്ടർ സുരേഷ് തൊട്ടിയില്‍ എന്നിവരാണ് രാജാക്കാട് സ്വദേശികളായ ദമ്പതികൾക്ക് രക്ഷകരായത്. 


ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് സ്വരാജിനു സമീപമാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുവരുടെയും കാലുകള്‍ വാഹനത്തില്‍ കുടുങ്ങിയിരുന്നു. ഈ സമയം കോട്ടയത്തു നിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന സി.എം.എസ് ബസ് നിറുത്തി. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ബസ് ജീവനക്കാർ ഇരുവരെയും രക്ഷിച്ച്‌ ബസില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ മാതൃകാ പ്രവർത്തനത്തിന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ കൈയടിയേറുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS