അമിതവേഗത വീണ്ടും ജീവനെടുത്തു; എറണാകുളത്ത് ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


എറണാകുളത്ത് ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീൺ കുമാർ (28), നീലഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെയായിരുന്നു അപകടം. ഇരുവരും പൊറ്റക്കുഴിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.


കഴിഞ്ഞ രണ്ട് മാസത്തിനിലെ എറണാകുളം ജില്ലയിൽ റോ‍ഡ് അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഏറെ വിവാദമായ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, ചേരാനല്ലൂർ മെർസിഡസ് ബെൻസ് അപകടം എല്ലാം നടന്നത് കഴി‍ഞ്ഞ രണ്ട് മാസത്തിനിടെയാണ്. മദ്യപിച്ച് അമിതവേഗതയിൽ മിനി കൂപ്പർ ഓടിച്ച നെടുമ്പാശ്ശേരി അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. കണ്ടെയ്നർ റോഡിൽ 17 വയസ് മാത്രം പ്രായമുള്ള ഒരു ജഡ്ജിയുടെ മകൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ തട്ടുകട നടത്തുന്ന സ്കൂട്ടർ യാത്രക്കാരനും മരണപ്പെട്ടിരുന്നു. അതേസമയം, രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇടപ്പള്ളി കുന്നംതൈ ഭാഗത്ത് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് ബൈക്കിന് പിന്നിലിടിച്ച് അഭിനവ് സുനിൽ (19) എന്ന യുവാവ് മരണപ്പെട്ടിരുന്നു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


YOUSHINE BEAUTY HUB - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS