HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ജനങ്ങൾ പരിഭ്രാന്തരാകരുത്; നാളെ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും

ALLEN HABOUR

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ഒക്ടോ. 1 ചൊവ്വ) നടക്കും. ഇടുക്കി ജില്ലയിൽ  അഞ്ച്  സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലാകെ സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നതെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ സിഎസ്‌സി, മനക്കുടി , ഗവൺമെൻ്റ് ഹൈസ്കൂൾ മന്നാംകണ്ടം, ഡോ.എ.പി.ജെ അബ്ദുൾ കലാം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ തൊടുപുഴ, ഇടുക്കി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ, ഗവ ഹൈസ്കൂൾ മാമലക്കണ്ടം എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS