HONESTY NEWS ADS

ഇടുക്കി ചാലിസിറ്റിക്ക് സമീപം തോടിൽ മദ്ധ്യവയസ്‌ക്കനെ മരിച്ചനിലയിൽ കണ്ടെത്തി; തോടിൽ മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റാണെന്ന് പ്രാഥമിക നിഗമനം

    

ഇടുക്കി: ചാലിസിറ്റിക്ക് സമീപം തോടിൽ മദ്ധ്യവയസ്‌ക്കനെ  മരിച്ചനിലയിൽ കണ്ടെത്തി

ചാലിസിറ്റിക്ക് സമീപം തോടിൽ മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതോട് വേലംകുന്നേൽ ജോയി (52) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മീൻ പിടിക്കുന്നതിനായി വൈദ്യുതി ലൈനിൽ നിന്നും നിയമവിരുദ്ധമായി കേബിൾ വലിച്ചതായും ഇതിൽ നിന്നും ഷോക്കേറ്റതാകാം അപകടകാരണമെന്നും കരുതപ്പെടുന്നു. മൃതദേഹത്തിന് സമീപം മീൻ പിടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കേബിളുകളും മറ്റ് സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.


സംഭവസ്ഥലത്ത് ഇടുക്കി പോലീസ് എത്തി പരിശോധനകൾ നടത്തി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. അനധികൃതമായ രീതിയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.            


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS